സ്നേഹക്കൂട് ഭവനപദ്ധതി; താക്കോൽ കൈമാറി
1494513
Sunday, January 12, 2025 12:58 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്നേഹക്കൂട് ഭവനപദ്ധതിയുടെ ആശീർവാദകർമം സെന്റ്് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ, പിടിഎ പ്രസിഡന്റ്് ലിജോ കുറ്റിക്കാടൻ, സ്കൂൾ ലീഡർ ശ്രീലക്ഷ്മി മേനോൻ എന്നിവർ ചേർന്ന് താക്കോൽ കൈമാറി.
കോൺവന്റ് സുപ്പീരിയർ സിസ്റ്റർ റോസ്മി, പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, എസ്എച്ച് കോൺവന്റ്് ചാപ്ലൈൻ ഫാ. ജോസഫ് ഗോപുരം, ശതാബ്ദി ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ സ്റ്റാറി പോൾ, എസ്എച്ച് കോൺവന്റ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് ബിൻ, മുനിസിപ്പൽ കൗൺസിലർമാരായ ബിജു എസ്. ചിറയത്ത്, നിത പോൾ എന്നിവർ പ്രസംഗിച്ചു.