അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
1494206
Friday, January 10, 2025 11:27 PM IST
കയ്പമംഗലം: കരാത്തെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. വലപ്പാട് സ്വദേശിയും എടത്തിരുത്തി വെസ്റ്റ് അയിനിച്ചോടിൽ താമസിക്കുന്ന വേതോട്ടിൽ സന്തോഷ്(58) ആണ് മരിച്ചത്. പഴുവിൽ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഡോക്ടറെ കാണുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
വേൾഡ് വൈഡ് മാർഷൽ അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടറും നിരവധി സ്കൂളുകളിലെ കരാത്തെ പരിശീലകനുമാണ്. സിപിഎം ചൂലൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. സംസ്കാരം നടത്തി.