ശ്രീനാരായണപുരത്ത് തരിശുഭൂമിയിലെ കൂർക്കക്കൃഷിക്ക് നൂറുമേനി വിളവ്
1494787
Monday, January 13, 2025 1:32 AM IST
വെമ്പല്ലൂർ: ശ്രീനാരായണപുരത്ത് തരിശുഭൂമിയിലെ കൂർക്കക്കൃഷിക്ക് നൂറുമേനി വിളവ്. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ രൂപീകരിച്ച ജെഎൽജി ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടത്തിയ കൂർക്ക കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് എം .എസ് . മോഹനൻ നിർവഹിച്ചു.വാർഡ് മെമ്പർ കെ .ആർ . രാജേഷ് അധ്യക്ഷത വഹിച്ചു.എസ്എൻ പുരം കൃഷിഭവൻ ഒരു രൂപ നിരക്കിൽ നൽകിയ കൂർക്ക തലകളാണ് 60 സെന്റ് തരിശുഭൂമിയിൽ കൃഷിയിറക്കിയത്. ഒരു ക്വിന്റൽ കൂർക്കയാണ് കൃഷിയിൽ നിന്നും വിളവു ലഭിച്ചത്.
കുറുന്തോട്ടി, കറ്റാർവാഴ, കച്ചോലം, കൂവ, കപ്പലണ്ടി, വാഴ, മരച്ചീനി, തണ്ണിമത്തൻ, പച്ചക്കറികൾ തുടങ്ങിയ വിവിധ ഇനം കൃഷികളും വനിത ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.