തിരൂർ സെന്റ് തോമസ് പള്ളി തിരുനാൾ ഇന്ന്
1494501
Sunday, January 12, 2025 12:58 AM IST
തിരൂർ: സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പ് തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും. തിരുനാൾ കാർണിവൽ നാളെവരെ ഉണ്ടായിരിക്കും.
ഇന്നു രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാ ന, വൈകീട്ട് നാലിന് തിരുനാൾ പ്രദക്ഷിണം, തുടർന്ന് വർണമഴ, മെഗാ ബാന്റുമേളം.
നാളെ വൈകീട്ട് 10 ന് അന്പ് എഴുന്നുള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും. വികാരി ഫാ. പോൾസൻ പാലത്തിങ്കൽ, അസി.വികാരി ഫാ. ഡെബിൻ ഒലക്കേങ്കിൽ, കൈക്കാരൻമാരായ ആന്റണി പടുതല, വില്യംസ് ചിറ്റാട്ടുകര, ലിയോ പേൾ പൂപ്പാടി, ലാസർ ചുങ്കത്ത്, ജോയ് കുറ്റിക്കാടൻ, ജനറൽ കണ്‍വീനർ ജോസഫ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ തിരുനാൾ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ഹെൻഡ്രി ലൂക്കോസ് ആണ് പബ്ലിസിറ്റി കണ്‍വീനർ.