പ്ലസ് ടു വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ
1494454
Saturday, January 11, 2025 11:13 PM IST
കല്ലൂർ: വിദ്യാർഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കാവല്ലൂർ പുളിക്കത്തറ മോഹനന്റെയും കുമാരിയുടെയും മകൻ മകൻ വിഷ്ണു (17) വാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
തൃക്കൂർ സർവോദയ സ്കൂളിലെ വിദ്യാർഥിയാണ്. വിഷ്ണുവിന്റെ സഹോദരൻ രണ്ടുവർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: ദിവ്യ, പരേതനായ ദീപു.