ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം
1495231
Wednesday, January 15, 2025 3:54 AM IST
പത്തനംതിട്ട: ജൈവവൈവിധ്യ ബോര്‍ഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ല, സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. (ജൂണിയര്‍, സീനിയര്‍) പ്രോജക്ട് അവതരണം, പെയിന്റിംഗ് - പെന്‍സില്‍ ഡ്രോയിംഗ് - പുരയിട ജൈവവൈവിധ്യ സംരക്ഷണ മത്സരങ്ങളുണ്ട്. ശാസ്ത്രവിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി (കോളജ്തലം) പ്രോജക്ട് അവതരണ മത്സരമുണ്ടാകും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ (സിബിഎസ്ഇ, ഐസിഎസ്ഇ) വിദ്യാര്‍ഥികള്‍ക്കും ജൈവവൈവിധ്യ ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളില്‍ പങ്കെടുക്കാം.
ജൂണിയര്‍ വിഭാഗം (10 വയസ് മുതല്‍ 14 വരെയുളള സ്കൂള്‍ വിദ്യാര്‍ഥികള്‍), സീനിയര്‍ വിഭാഗം (15 വയസ് മുതല്‍ 18 വരെയുളള സ്കൂള്‍ വിദ്യാര്‍ഥികള്‍) കോളജുവിഭാഗം പ്രോജക്ട് അവതരണ മത്സരം (19 വയസ് മുതല്‍ 22 വരെയുളള ശാസ്ത്രവിഷയ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലാണ് മത്സരം.
www.keralabodiversity.org വെബ്സൈറ്റില്‍ നല്കിയിട്ടുളള ഗൂഗിള്‍ ഷീറ്റ് പൂരിപ്പിച്ച് ഫെബ്രുവരി നാലുവരെ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ptadcksbb@gmail.com ഇ-മെയിലില്‍ സമര്‍പ്പിക്കാം. ലിങ്ക് : https://keralabiodiversity.org/?page_id=714 ഫോണ്‍: 8907446149, 0471 2724740.