പന്പാ സംഗമം
1495047
Tuesday, January 14, 2025 3:54 AM IST
ശബരിമല തീർഥാടനത്തോടനുബന്ധിച്ച പന്പാ സംഗമം മന്ത്രി വി.എൻ. വാസൻ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ജയറാം വിശിഷ്ടാതിഥി ആയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർമാരായ എ. അജികുമാർ, ജി. സുന്ദരേശൻ, ആധ്യാത്മിക പ്രഭാഷകൻ ഡോ. അരവിന്ദ് സുബ്രഹ്മണ്യം, കാവാലം ശ്രീകുമാർ, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. ഒ.ജി. ഒലീന,
തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക- പുരാവസ്തു വിഭാഗം ഡയറക്ടർ ആർ. രെജിലാൽ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത്ത് ശേഖർ എന്നിവർ പ്രസംഗിച്ചു.