പെട്രോള്‍ പമ്പ് സമരത്തില്‍ ജില്ലയെ ഒഴിവാക്കണം: രാജു ഏബ്രഹാം
1494794
Monday, January 13, 2025 4:06 AM IST
പത്തനംതിട്ട: പെട്രോള്‍ പമ്പ് ഡീലർമാരും ടാങ്കര്‍ ഡ്രൈവർമാരും തമ്മിലുള്ള പ്രശ്നത്തിൽ പെട്രോൾ പമ്പുകൾ നാളെ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു.
മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമല തീർഥാടകർ എത്തുന്ന സന്ദര്‍ഭത്തിൽ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ആറുമണിക്കൂർ പമ്പ് അടച്ചിടൽ തീർഥാടകരെ വല്ലാതെ വലയ്ക്കുമെന്ന് രാജു ഏബ്രഹാം അഭിപ്രായപ്പെട്ടു.