വനം നിയമ ഭേദഗതിക്കെതിരേ തേക്കുതോട്ടില്‍ പ്രതിഷേധസായാഹ്നം
1494800
Monday, January 13, 2025 4:15 AM IST
തേക്കുതോട്: മലയോര പ്രദേശങ്ങളിലും വനാതിര്‍ത്തികളിലും താമസിക്കുന്ന ജനങ്ങളെ ദ്രോഹിക്കുവാന്‍ വനം വകുപ്പിലെ ഉന്നതരുടെ സഹായത്തോടെ പിണറായി സര്‍ക്കാര്‍ രൂപപ്പെടുത്തിയ കിരാത നിയമമാണ് വനം നിയമ ഭേദഗതിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി.
വനം നിയമ ഭേദഗതിക്കെതിരേ തണ്ണിത്തോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുതോട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിലും രാഷ്ട്രീയ വിശദീകരണ യോഗത്തിലും മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ ആക്രമണം മൂലം ജീവിതം വഴിമുട്ടിയിരിക്കുന്ന മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെമേല്‍ കുതിരകയറാന്‍ സൗകര്യവും അമിത അധികാരവും നല്കുന്ന നിയമ ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബിന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്. ദേവകുമാര്‍, എം.വി. അമ്പിളി, ഷാജി സാമുവല്‍, ജോയിക്കുട്ടി ചേടിയത്ത്, കെ.കെ സോമരാജന്, ജോണ്‍ തെനയന്‍ പ്ലാക്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു.