മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ
1494803
Monday, January 13, 2025 4:15 AM IST
മല്ലപ്പള്ളി: വചനത്തിലൂടെ ദൈവവുമായി സംസാരിക്കാൻ കഴിയുകയെന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ മഹത്വമെന്ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ. 104 ാമത് മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൺവൻഷൻ പ്രസിഡന്റ് റവ. ഡോ. കോശി പി. വർഗീസ് അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ റവ. ജോർജ് സക്കറിയ, റവ. ഷാജി എം. ജോൺസൺ, റവ. ജോജി തോമസ്, ജോസഫ് ഇലവുമൂട്, ബിനീസ് ജോൺ, ജോൺ മാത്യൂസ്, ബാബു ഉമ്മൻ, ജോൺസൺ കുര്യൻ, ജോൺസ് ഇട്ടി ഐപ്പ്, ലൈല അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.