ഉമ്മൻ ചാണ്ടി സ്നേഹസ്പർശം മെഗാ മെഡിക്കൽ ക്യാമ്പ്
1494793
Monday, January 13, 2025 4:06 AM IST
റാന്നി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ നേതൃത്വം നൽകുന്ന മന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആദ്യ ഉമ്മൻ ചാണ്ടി സ്നേഹസ്പർശം മെഗാ മെഡിക്കൽ ക്യാമ്പ് അടിച്ചിപ്പുഴ പട്ടികവർഗ നഗറിൽ നടത്തി.
പഞ്ചായത്ത് അംഗം സാംജി ഇടമുറി ക്യാമ്പ് കോ ഓർഡിനേറ്ററായിരുന്നു. റാഫാ മെഡ്കെയർ ചൈതന്യ കണ്ണാശുപത്രി, ശബ്ദ ഇയർ ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റിങ്കു ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡോ. മറിയ ഉമ്മൻ അധ്യക്ഷത വഹിച്ചു. ബഥനി ആശ്രമം സുപ്പീരിയർ റവ.തോമസ് റമ്പാൻ, ശുഭാനന്ദശാന്തി മഠാതിപതി സ്വാമി ആനന്ദ ചൈതന്യ എന്നിവർ അനുഗ്രപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, സാംജി ഇടമുറി,
അനിത അനിൽകുമാർ, പി.സി. അനിയൻ, റോസമ്മ വർഗീസ്, ജോർജ് ജോസഫ്, ജയിംസ് കക്കാട്ടുകുഴി, ബിനോജ് ചിറക്കൽ, ഷിബു തോണിക്കടവിൽ, ജെയിസൺ പെരുന്നാട്, ഉദയൻ റാന്നി, ശാന്തമ്മ അനിൽകുമാർ, രതി സോനു എന്നിവർ പ്രസംഗിച്ചു.