നേതാജി അലുമ്നി പൂർവാധ്യാപക വിദ്യാർഥീ സംഗമം
1494805
Monday, January 13, 2025 4:15 AM IST
പ്രമാടം : നേതാജി സ്കൂൾ അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവാധ്യാപക വിദ്യാർഥി സംഗമം നേതാജി സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂൾ മാനേജർ ബി. രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ സംഗമം പൂർവ വിദ്യാർഥി കമാൻഡർ പാം ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അവാർഡ് ജതാവായ പൂർവാധ്യാപകൻ വി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ. കെ. മുരളീധരൻ, മോഹൻ കെ. ജോർജ്, ഡോ. മാമ്മൻ സക്കറിയ, രാജീവൻ നായർ, സി.ശ്രീലത, പി.കെ. അശ്വതി, ഡോ. സുനിൽകുമാർ, അജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.