ടി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍

കോ​ഴ​ഞ്ചേ​രി: പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ തി​ര​ക്കി​നി​ട​യി​ലും പ​ശു പ​രി​പാ​ല​ന​ത്തി​നും കൃ​ഷി​ക്കും സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് ബി​ജി​ലി പി. ​ഈ​ശോ. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും നി​ര​വ​ധി പൊ​തു​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നു​മാ​ണ് ബി​ജി​ലി. എ​ന്നാ​ല്‍ കൃ​ഷി, മ​ത്സ്യം, പ​ശു വ​ള​ര്‍​ത്ത​ല്‍ ഇ​വ​യൊ​ക്കെ ജീ​വി​ത​ത്തി​ല്‍ ഒ​രു ഹ​ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ് യു​വ​ നേ​താ​വ്. ജീ​വി​ത​ത്തി​ല്‍ സ​മ​യ​ക്ര​മം പാ​ലി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നും എ​ല്ലാ​റ്റി​നും ഇ​തു​വ​ഴി സ​മ​യം ക​ണ്ടെ​ത്താ​നും കൃ​ഷി​യു​മാ​യു​ള്ള ബ​ന്ധം വ​ഴി​തെ​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ജി​ലി പ​റ​ഞ്ഞു.

ത​ന്‍റെ വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള 50 സെ​ന്‍റ് സ്ഥ​ല​ത്ത് എ​ട്ടു കു​ള​ങ്ങ​ള്‍ നി​ര്‍​മി​ച്ച് ശാ​സ്ത്രീ​യ​മാ​യാ​ണ് മ​ത്സ്യ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. രോ​ഹു, ക​ട്ട​ള, സി​ലോ​പ്പി, വാ​ള, ക​ല്ലേ​മു​ട്ടി തു​ട​ങ്ങി​യ​യാ​ണ് പ്ര​ധാ​ന മ​ത്സ്യ ഇ​ന​ങ്ങ​ള്‍. ബാ​ക്കി സ്ഥ​ല​ത്ത് നാ​ട​ന്‍ വാ​ഴ​യും, പ​ച്ച​ക്ക​റി​യും കൃ​ഷി ചെ​യ്യു​ന്നു. ജൈ​വ​വ​ള​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് പ​ത്തോ​ളം പ​ശു​ക്ക​ളെ​യും പ​ത്തി​ല​ധി​കം ആ​ടു​ക​ളെ​യും വീ​ട്ടു​വ​ള​പ്പി​ലെ ചെ​റി​യ ഫാ​മി​ല്‍ വ​ള​ര്‍​ത്തു​ന്നു​ണ്ട്. പ​ശു​ക്ക​ളി​ല്‍നി​ന്ന് പ്ര​തി​ദി​നം 100 ലി​റ്റ​ര്‍ പാ​ലാ​ണ് ല​ഭി​ക്കു​ന്ന​ത്.

ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ നേ​രി​ട്ടാ​ണ് പാ​ല്‍ എ​ത്തി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ പാ​ലി​ന് ഡി​മാ​ഡ് ഏ​റെ​യാ​ണ്. ഇ​തി​നോ​ടൊ​പ്പം നാ​ല്പ​തോ​ളം നാ​ട​ന്‍ കോ​ഴി​ക​ളെ​യും താ​റാ​വി​നെ​യും വ​ള​ര്‍​ത്തു​ന്നു​ണ്ട്. നാ​ട​ന്‍ കോ​ഴി​മു​ട്ട വാ​ങ്ങു​ന്ന​തി​ന് ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു​പോ​ലും ആ​ള്‍​ക്കാ​ര്‍ എ​ത്താ​റു​ണ്ട്. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജൈ​വ​വ​ളം ഉ​ത്പാ​ദി​പ്പി​ക്കാ​നും ഇ​തൊ​ക്കെ ധാ​രാ​ളം.

വീ​ടി​നു​ സ​മീ​പ​ത്ത് ഒ​രു ഏ​ക്ക​റോ​ളം ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ഏ​ത്ത​വാ​ഴ​ക്കൃ​ഷി​യും ഇ​ട​വി​ള​യാ​യി പ​ച്ച​ക്ക​റി കൃ​ഷി​യും ചെ​യ്യു​ന്ന​തി​ന് ഭൂ​മി ഒ​രു​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ഇ​തി​നോ​ടൊ​പ്പം ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ത​ന്‍റെ സു​ഹൃ​ത്തി​നോ​ടു​കൂ​ടെ ചേ​ര്‍​ന്ന് 50 ഏ​ക്ക​റോ​ളം ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ല്‍​ക്കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി പ​ണി​ക​ള്‍ ചെ​യ്ത​തി​നു​ശേ​ഷം 7.30 ഓ​ടെ തി​രി​കെ എ​ത്തി പ​ശു​വി​നെ ക​റ​ന്ന് പാ​ൽ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ നേ​രി​ട്ട് എ​ത്തി​ക്കു​ന്നു. അ​പ്പോ​ഴേ​ക്കും മെം​ബ​റെ​തേ​ടി പ​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ആ​ളു​ക​ള്‍ എ​ത്തും. അ​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​റി​ല്ല.

പ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ടൗ​ണി​ലു​മൊ​ക്കെ എ​ത്തി പൊ​തു​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടും. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ സ​മ​യം കി​ട്ടു​മ്പോ​ഴൊ​ക്കെ കൃ​ഷി​യി​ട​ത്തി​ല്‍ വീ​ണ്ടും ഇ​റ​ങ്ങും. ഏ​തു തി​ര​ക്കിി​ട​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞെ​ത്തി പ​ശു​വി​നെ ക​റ​ന്ന് പാ​ല്‍ ന​ല്‍​കാ​ന്‍ സ​മ​യം ക​ണ്ടെ​ത്തും.
ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും വാ​യ്പയെടു​ത്താ​ണ് കൃ​ഷി ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജി​ലി പ​റ​ഞ്ഞു. ഭാ​ര്യ ലി​ജി റേ​ച്ച​ല്‍ തോ​മ​സും മ​ക്ക​ളാ​യ ജോ​ഹ​നും ജു​വാ​ല്‍ സാ​റാ ഈ​ശോ​യും കൃ​ഷി​പ്പ​ണി​ക​ളി​ല്‍ സ​ഹാ​യി​ക്കാ​റു​ണ്ട്.

മ​ത്സ്യ​ക്കൃ​ഷി​യി​ല്‍നി​ന്നും പ​ശു വ​ള​ര്‍​ത്ത​ലി​ല്‍നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ശ്ര​യ​മെ​ന്ന് ബി​ജി​ലി പ​റ​ഞ്ഞു. പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തെ ഒ​രു സേ​വ​ന​മാ​യാ​ണ് കാ​ണു​ന്നൂ​ള്ളൂ.

ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി ജ​ന​പ്ര​തി​നി​ധി​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തും പോ​യി ജോ​ലി ചെ​യ്യു​ന്ന​തി​നെ​ക്കാ​ള്‍ ഏ​റെ അ​ഭി​കാ​മ്യ​മാ​ണ് സ്വ​ന്തം നാ​ട്ടി​ല്‍ കൃ​ഷി​യും പ​ശു വ​ള​ര്‍​ത്ത​ലു​മൊ​ക്കെ ചെ​യ്യു​ന്ന​തെ​ന്ന് ബി​ജി​ലി പ​റ​ഞ്ഞു.