എംസിവൈഎം വാര്‍ഷിക സെനറ്റ്
1494801
Monday, January 13, 2025 4:15 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസനത്തിന്റെ 2024 വര്‍ഷത്തെ വാര്‍ഷിക സെനറ്റ് സമ്മേളനം റാന്നി പെരുനാട് വൈദിക ജില്ലയുടെ ആതിഥേയത്വത്തില്‍ മണിയാര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ നടന്നു.
അനിമേറ്റര്‍ സിസ്റ്റര്‍ ജോവാന് എസ്ഐസി എംസിവൈഎം പതാക ഉയര്‍ത്തി. പത്തനംതിട്ട ഭദ്രാസനം വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് ബിബിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടര്‍ ഫാ.ജോബ് പതാലില്‍ ആമുഖ സന്ദേശവും നല്കി.
ഭദ്രാസനത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പ്രോഗ്രസ് കാര്‍ഡ് വികാരി ജനറാള്‍ പ്രകാശനം ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സ്കോട്ട് സ്ലീബാ പുളിമൂടന്‍, സെക്രട്ടറി അബിന്‍ പി. ബിജു, വൈസ് പ്രസിഡന്റ് ലിന്റോ തോമസ്, ട്രഷറര്‍ വി.എല്‍ വിശാഖ്, സെക്രട്ടറി ടെനി സജി, കെസിവൈഎം സിന്‍ഡിക്കറ്റ് അംഗം അലീന എലിസബത്ത് മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.