തിരുമൂലപുരം പള്ളിയിൽ തിരുനാളിനു കൊടിയേറി
1494804
Monday, January 13, 2025 4:15 AM IST
തിരുവല്ല: തിരുമൂലപുരം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലെ തിരുനാളിനു കൊടിയേറി.19 വരെയുള്ള ദിവസങ്ങളിൽ വചനപ്രഘോഷണം, റാസ, ആഘോഷമായ വിശുദ്ധ കുർബാന, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം തുടങ്ങിയവ നടക്കും. നാളെ മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറിനു സന്ധ്യാപ്രാർഥന, വചന പ്രഘോഷണം.
ഫാ.മാത്യു പൊട്ടുകുളത്തിൽ, ഫാ. റോബിൻ തെക്കേൽ, ഫാ. ജോയൽ പൗവ്വത്ത് എന്നിവർ വിവിധ ദിവസങ്ങളിൽ വചന സന്ദേശം നൽകും.17ന് വൈകുന്നേരം അഞ്ചിന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തിൽ സെമിത്തേരിയിൽ വിശുദ്ധ കുർബാന, 18നു രാവിലെ ഏഴിന് രോഗികൾക്കും പ്രായമായവർക്കും വേണ്ടി വിശുദ്ധ കുർബാന, വൈകുന്നേരം ആറിന് കറ്റോട് സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളിയിൽ സന്ധ്യാപ്രാർഥന. ഫാ. ജോസ് കല്ലുമാലിക്കൽ തിരുനാൾ സന്ദേശം നൽകും.
തുടർന്ന് ദേവാലയത്തിലേക്ക് റാസ. 19നു രാവിലെ 7.30ന് ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, പ്രദക്ഷിണം, സമാപന ആശിർവാദം, കൊടിയിറക്ക് എന്നിവയോടെ തിരുനാളിനു സമാപനമാകുമെന്ന് ഇടവക വികാരി ഫാ. വർഗീസ് ചാമക്കാലയിൽ, ട്രസ്റ്റി ജോൺ മാമ്മൻ, സെക്രട്ടറി ഇ.ഒ. ഐപ് എന്നിവർ പറഞ്ഞു.