സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് 25 മുതൽ നിർബന്ധം
1495051
Tuesday, January 14, 2025 3:54 AM IST
പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാർക്ക് 25 മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആർടിഒ. ബസുകളിൽ ഡ്രൈവർ, കണ്ടക്ടർമാരായി നിയമിക്കപ്പെടുന്നവർക്ക് പോലീസ് ക്ലിയറൻസ് ഉടമ ഉറപ്പാക്കണം. സർട്ടിഫിക്കറ്റ് ഉള്ളവർക്കേ ഇനി ലൈസൻസ് ലഭ്യമാകൂ.
ഇതിനിടെ ജില്ലയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ടു നടപടികൾ കർശനമാക്കി. നാല് സ്വകാര്യബസുകൾക്കെതിരേ നടപടിയെടുത്തതായി ആർടിഒ എച്ച്. അൻസാരി അറിയിച്ചു.
ജീവനക്കാരായ ഷിബിൻ ബിജു, എസ്. ഷാജി, അഗസ്റ്റിൻ ആന്റണി, കെ. രഞ്ജിത്, വിഷ്ണു വിശ്വംഭരൻ എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.