സ്കൂൾ വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു
1495052
Tuesday, January 14, 2025 4:06 AM IST
കോഴഞ്ചേരി: നിയന്ത്രണം വിട്ട സ്കൂൾ വാൻ മറിഞ്ഞ് കുട്ടികൾക്കും ആയയ്ക്കും ഡ്രൈവർക്കും പരിക്ക്. അയിരൂർ മുക്കന്നൂരിലെ ജ്ഞാനാനന്ദ ഗുരുകുലം സ്കൂളിന്റെ വാനാണ് മറിഞ്ഞത്. ഇന്നലെ രാവിലെയാണ് സംഭവം.
ഡ്രൈവർ വിഷ്ണു, കുട്ടികളുടെ സഹായി ഷീല, സ്കൂൾ വിദ്യാർഥികളായ കാർത്തിക, ഗംഗാലക്ഷ്മി, കാശിനാഥ്, ആദിശങ്കർ, ആദി കേശവ്, അദ്വൈത്, അഭിമന്യു, വൈഷ്ണവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്പതോടെ തടിയൂർ പുത്തേഴം മുളവേലിക്കുഴി ഭാഗത്താണ് അപകടം നടന്നത്.
ഇറക്കത്തിൽ വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ വശത്തെ തിട്ടയിൽ ഇടിച്ചു നിർത്തിയെങ്കിലും വാൻ മറിയുകയായിരുന്നു. പത്ത് കുട്ടികൾ ഉണ്ടായിരുന്നവരിൽ പരിക്കേറ്റ എട്ടുപേരെയും വിഷ്ണുവിനെയും ഷീലയെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി ഇവരെ വിട്ടയച്ചു.