വയലത്തല സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ
1495044
Tuesday, January 14, 2025 3:54 AM IST
വയലത്തല: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു കൊടിയേറി. നാളെ വരെയാണ് പെരുന്നാൾ. ഇടവക വികാരി ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ കൊടിയേറ്റ് നിർവഹിച്ചു.
ഇന്നു വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരവും തുടർന്ന് കുടിലുമുക്ക് സെന്റ് ഗ്രീഗോറിയോസ് കുരിശടിയിലേക്ക് ഭക്തിനിർഭരമായ റാസയും നടക്കും. നാളെ രാവിലെ ഏഴിനു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നേർച്ച വിളമ്പും കൊടിയിറക്കും നടക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ, ജേക്കബ് പി. ഫിലിപ്പ് കോർ എപ്പിസ്കോപ്പ, ഫാ. വി.ജെ. സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകും.