മെഴുവേലിയിൽ നവതി സ്മാരക കുരിശടി കൂദാശ ചെയ്തു
1495055
Tuesday, January 14, 2025 4:06 AM IST
കോഴഞ്ചേരി: മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് ശ്ലൈഹിക സന്ദര്‍ശന നവതി സ്മാരക കുരിശടി കൂദാശ ചെയ്തു. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായിരുന്നു.
തിരുവല്ല അതിരൂപത സൺഡേസ്കൂള് ഡയറക്ടര്‍ ഫാ. സന്തോഷ് അഴകത്തിന്റെ കാർമികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരുന്നു കൂദാശ. ഇടവക വികാരി ഫാ. സനു ശാമുവല്‍ തെക്കേക്കാവിനാല്, ഫാ. റോബിന് മനയ്ക്കലേത്ത്, മെഴുവേലി സെന്റ് ജോര്‍ജ് ശാലേം യാക്കോബായ തീർഥാടന ദേവാലയ വികാരി ഫാ. സാജന്, ഫാ. സഖറിയാ പുഷ്പ വിലാസം, ഫാ. ഐവാന്‍ എന്നിവര്‍ സഹകാർമികത്വം വഹിച്ചു.
കർമലമാതാവ്, കൊച്ചുത്രേസ്യാ പുണ്യവതി, ഗീവറുഗീസ് സഹദ എന്നിവരുടെ രൂപക്കൂടുകളാണ് കൂദാശ ചെയ്തു നാടിനുവേണ്ടി സമര്‍പ്പിച്ചത്.
തുടര്‍ന്നുനടന്ന സമ്മേളനത്തില്‍ ഫാ. സനു ശാമുവല്‍ തെക്കേക്കാവിനാല് അധ്യക്ഷത വഹിച്ചു. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ബാബു തോമസ്, ബിജോയി ജോണ്സണ്, പി.ഐ. ജോണ്‍ പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.