തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി വി​ളം​ബ​ര ജാ​ഥ​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽനി​ന്നും ആ​രം​ഭി​ക്കു​ന്ന ജാ​ഥ തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

നാ​ളെ രാ​വി​ലെ പ​ത്തി​ന് ക​ല്ലി​ശേ​രി​യി​ൽനി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ ബി​ഷ​പ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ൽ ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം ജാ​ഥ​ക​ൾ സ്കൂ​ളി​ൽ സ​മാ​പി​ക്കും.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഏ​ബ്ര​ഹാം, പ്രി​ൻ​സി​പ്പാൽ ജ​യാ മാ​ത്യൂ​സ്, ക​ൺ​വീ​ന​ർ ഫാ. ​ഫി​ലി​പ്പ് താ​യി​ല്ലം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി സ്റ്റീ​ഫ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.