സിനിമാ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ ചെറുക്കണം: സതീഷ് കൊച്ചുപറന്പിൽ
1495058
Tuesday, January 14, 2025 4:06 AM IST
പത്തനംതിട്ട: സിനിമാ മേഖലയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ആന്റ് ടെക്നീഷന്‍സ് അസോസിയേഷന് (ഇഫ്റ്റ, ഐഎൻടിയുസി) സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
മുന്‍ മന്ത്രിയും ഇഫ്റ്റ സംസ്ഥാന പ്രസിഡന്റുമായ പന്തളം സുധാകരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ശോഭന്‍ പുതുപ്പള്ളി, ഹരികുമാര്‍ പൂതങ്കര, ഡോ. മല്ലിക തുടങ്ങിയവര്‍ പ്രസംഗിച്ചു.