എംടി അനുസ്മരണം
1495059
Tuesday, January 14, 2025 4:06 AM IST
പത്തനംതിട്ട: പുരോഗമന കലാസാഹിത്യ സംഘം പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംടി സ്മൃതിയും കവി മിനി കോട്ടൂരേത്തിന്റെ നീയോർമയിൽ കാവ്യസമാഹാരത്തിന്റെ ചർച്ചയും നടന്നു. ഓമല്ലൂർ വേദാഗ്രാമിൽ നടന്ന എംടി അനുസ്മരണം സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് ബിജു എസ്. ഇലന്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. കെ.കെ. അജയകുമാർ എംടി അനുസ്മരണ പ്രഭാഷണം നടത്തി.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ ബോർഡ് മെംബർ സുരേഷ് സോമ തുടങ്ങിയവർ പ്രസംഗിച്ചു.