പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ 144 ഡോ​ക്ട​ര്‍​മാ​ര്‍ അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ത്ത​നം​തി​ട്ട​യി​ലാ​ണെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

36 ഡോ​ക്ട​ര്‍​മാ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ന​ല്‍​കി​യ അ​പേ​ക്ഷ​യ്ക്ക് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം 11, കോ​ട്ട​യം - 7, ക​ണ്ണൂ​ര്‍-20, മ​ല​പ്പു​റം-10, കോ​ഴി​ക്കോ​ട്-12, കാ​സ​ര്‍​ഗോ​ഡ്-20, പാ​ല​ക്കാ​ട് -8, ഇ​ടു​ക്കി -3, തൃ​ശൂ​ര്‍ - 7, വ​യ​നാ​ട് - 4, ആ​ല​പ്പു​ഴ - 6 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ട്ടുനി​ല്‍​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ എ​ണ്ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

ഇ​വ​ര്‍​ക്കെ​തി​രേ 1960 ലെ ​കേ​ര​ള സി​വി​ല്‍ സ​ര്‍​വീ​സ​സ് (ത​രം​തി​രി​ക്ക​ലും നി​യ​ന്ത്ര​ണ​വും അ​പ്പീ​ലും) ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ പ​റ​യു​ന്നു.