ശ​ബ​രി​മ​ല: തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന ദീ​പാ​രാ​ധ​ന​യു​ടെ​യും പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ തെ​ളി​ഞ്ഞ മ​ക​ര​വി​ള​ക്കി​ന്‍റെ​യും ആ​കാ​ശ​നീ​ലി​മ​യി​ലെ മ​ക​ര സം​ക്ര​മ ന​ക്ഷ​ത്ര​ത്തി​ന്‍റെ​യും പു​ണ്യം​നു​ക​ർ​ന്ന് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളു​ടെ മ​ല​യി​റ​ക്കം.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.43നാ​ണ് ശ​ബ​രി​മ​ല​യി​ൽ ദീ​പാ​രാ​ധ​ന​യും ഇ​തോ​ടൊ​പ്പം മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​വും ന​ട​ന്ന​ത്. ഇ​തി​നു മു​ന്പാ​യി തി​രു​വാ​ഭ​ര​ണ​പേ​ടക​​ങ്ങ​ൾ ശ​രം​കു​ത്തി​യി​ലും കൊ​ടി​മ​ര​ച്ചു​വ​ട്ടി​ലും സ്വീ​ക​രി​ച്ചു.

മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നു​ശേ​ഷം രാ​ത്രി​യോ​ടെ പ​ന്പ​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ഇ​ട​മു​റി​യാ​ത്ത ഇ​റ​ക്ക​മാ​യി​രു​ന്നു. വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ശ​ബ​രി​മ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ മ​ക​ര​വി​ള​ക്കി​നു​ശേ​ഷം സ​ന്നി​ധാ​ന​ത്തു​നി​ന്ന് പ​ന്പ​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര പൂ​ർ​ണ​മാ​യി പോ​ലീ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു. നേ​ര​ത്തെ നി​ർ​ദേ​ശി​ച്ച പാ​ത​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ഭ​ക്ത​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി പു​റ​ത്തേ​ക്കുവി​ട്ട​ത്.

ര​ണ്ടാ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​ർ ശ​ബ​രി​മ​ല​യി​ൽ മാ​ത്രം അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സു​ര​ക്ഷ നി​യ​ന്ത്രി​ച്ചു. അ​യ്യ​പ്പ​ഭ​ക്ത​ർ മ​ക​ര​ജ്യോ​തി ദ​ർ​ശി​ച്ച ഓ​രോ ഇ​ട​വും പൂ​ർ​ണ​മാ​യി പോ​ലീ​സ് വ​ല​യ​ത്തി​ലാ​യി​രു​ന്നു. ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കി മ​ല ഇ​റ​ക്കം സു​ഗ​മ​മാ​ക്കാ​നാ​യി.

മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി കെ​എ​സ്ആ​ർ​ടി​സി​യും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ചെ​യ്തു. പ​ന്പ​യി​ലും നി​ല​യ്ക്ക​ലി​ലു​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ അ​ട​ക്കം ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഏ​റ്റ​വു​മ​ധി​കം ബ​സു​ക​ൾ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കും കോ​ട്ട​യ​ത്തേ​ക്കു​മാ​യാ​ണ് അ​യ​ച്ച​ത്. മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി അ​ട്ട​ത്തോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന​വ​രെ നി​ല​യ്ക്ക​ലി​ൽ എ​ത്തി​ക്കാ​നും ക്ര​മീ​ക​ര​ണം ചെ​യ്തി​രു​ന്നു.

നി​യ​ന്ത്ര​ണ​ത്തോ​ടെ മ​ല​ക​യ​റ്റം

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള മ​ലക​യ​റ്റം ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ പ​ന്പ​യി​ൽ ത​ട​ഞ്ഞു. മ​ക​ര​വി​ള​ക്കി​ന്‍റെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പി​ന്നീ​ട് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ മ​ല​ക​യ​റ്റം പൂ​ർ​ണ​മാ​യി ത​ട​ഞ്ഞു. സ​ന്നി​ധാ​ന​ത്തു​ണ്ടാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രി​ൽ ന​ല്ലൊ​രു പ​ങ്കും മ​ല​യി​റ​ങ്ങി​യ​ശേ​ഷ​മേ പ​ന്പ​യി​ൽനി​ന്നു മു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര അ​നു​വ​ദി​ക്കൂ​വെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ൾ വ​ലി​യാ​ന​വ​ട്ട​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പ​ന്പ​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​രെ ത​ട​ഞ്ഞു തു​ട​ങ്ങി​യ​ത്. പ​ന്പ റൂ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു.

ദ​ർ​ശ​നം സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലും തി​ര​ക്ക്

‌മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഒ​രു​ക്കി​യ വ്യൂ ​പോ​യി​ന്‍റു​ക​ളെ​ല്ലാം നി​റ​ഞ്ഞാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ർ നി​ന്ന​ത്. സ​ന്നി​ധാ​ന​ത്തെ വ്യൂ ​പോയി​ന്‍റു​ക​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ദ​ർ​ശി​ക്കാ​നാ​യ​ത്.

പ​ന്പ​യി​ൽ ഗ​സ്റ്റ് ഹൗ​സ് പ​രി​സ​രം, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ൾ, ചാ​ല​ക്ക​യം, നി​ല​യ്ക്ക​ൽ, അ​ട്ട​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് മ​ക​ര​വി​ള​ക്ക് കാ​ണാ​ൻ കാ​ത്തു​നി​ന്ന​ത്. ആ​ങ്ങ​മൂ​ഴി പ​ഞ്ഞി​പ്പാ​റ​യി​ലും മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​നു വ​ൻ തി​ര​ക്കു​ണ്ടാ​യി. ഇ​ല​വു​ങ്ക​ൽ, നെ​ല്ലി​മ​ല തു​ട​ങ്ങി ജ്യോ​തി​ദ​ർ​ശ​നം സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്കു​ണ്ടാ​യി.

പു​ല്ലു​മേ​ട് ഭാ​ഗ​ത്തും മ​ക​ര​വി​ള​ക്ക് കാ​ണാ​ൻ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​രു​ന്ത​ൻ​പാ​റ, പാ​ഞ്ചാ​ലി​മേ​ട്, കു​ട്ടി​ക്കാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ക​ര​വി​ള​ക്ക് കാ​ണാ​നാ​യി ആ​ളു​ക​ൾ കാ​ത്തു​നി​ന്നു.

മ​ക​ര​വി​ള​ക്ക് ദ​ർ​ശ​നം സാ​ധ്യ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളും പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​യി​രു​ന്നു. ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ഇ​ക്കു​റി ഇ​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.