ആനിക്കാട് ബേത്ലഹേം പള്ളിയിൽ തിരുനാളിനു കൊടിയേറി
1495043
Tuesday, January 14, 2025 3:54 AM IST
മല്ലപ്പള്ളി: ആനിക്കാട് ബേത്ലഹേം തിരുക്കുടുംബ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ തിരുനാളിന് വികാരി ഫാ. തോമസ് മണ്ണിൽ കൊടിയേറ്റി.17ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് മാർ സേവേറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷികം , പൊതുസമ്മേളനം, തുടർന്ന് കലാപരിപാടികൾ.
18നു രാവിലെ 5.45 ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കലേക്ക് തീർഥയാത്ര, വിശുദ്ധ കുർബാന, കബറിങ്കൽ ധൂപ പ്രാർഥന, വൈകുന്നേരം ആറിന് മല്ലപ്പള്ളി ജില്ലാ വികാരി റവ. ഡോ. തോമസുകുട്ടി പതിനെട്ടിലിന്റെ നേതൃത്വത്തിൽ സന്ധ്യാ നമസ്കാരം, 6.30ന് ഫാ. ചെറിയാൻ കുരിശുമൂട്ടിൽ വചന സന്ദേശം നൽകും. തുടർന്ന് റാസയ്ക്കു ഫാ. കുര്യൻ കിഴക്കേക്കര കാർമികത്വം വഹിക്കും.
തിരുനാൾ ദിനമായ 19ന് രാവിലെ 8.30 ന് റവ. ഡോ. ഫിലിപ്പ് പയ്യമ്പള്ളിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്. 20ന് രാവിലെ 6.30ന് ഫാ. നൈനാൻ വെട്ടിയിരത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, രാത്രി ഏഴിന് ഗാനമേള.
വികാരി ഫാ. തോമസ് മണ്ണിൽ, ട്രസ്റ്റി അനിൽ കെ. ആന്റണി, സെക്രട്ടറി ടോംസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.