പാഴ്സൽ വാനും ഇന്നോവയും കൂട്ടിയിടിച്ചു
1495050
Tuesday, January 14, 2025 3:54 AM IST
പത്തനംതിട്ട: മണ്ണാറക്കുളഞ്ഞിയിൽ പാഴ്സൽ വാനും ഇന്നോവയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഇടിയേത്തുടർന്ന് വാൻ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു.
ഇന്നോവയുടെ മുൻവശം നിശേഷം തകർന്നു. വാൻ ഡ്രൈവർക്കും കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇവരെ ട്രാഫിക് പോലീസ് വാഹനത്തിൽ ഉടൻതന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.