ബിജെപി ജില്ലാ ഭാരവാഹി ചർച്ചയ്ക്കിടെ കൈയേറ്റമെന്നു പരാതി
1495045
Tuesday, January 14, 2025 3:54 AM IST
പത്തനംതിട്ട: ബിജെപി ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി നടന്ന സമവായ ചര്‍ച്ചയ്ക്കൊടുവില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റിനെ സുരേന്ദ്രന് പക്ഷം നേതാക്കള്‍ മര്‍ദിച്ചുവെന്ന് പരാതി. കൈപ്പട്ടൂര്‍ കൊറ്റോടിയില്‍ ബിനോയ് കെ. മാത്യുവിനാണ് മര്‍ദനമേറ്റത്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് നിതിന്‍ കെ. ശിവ മര്‍ദിച്ചുവെന്നും നിലവിലെ ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് വധഭീഷണി മുഴക്കിയെന്നും കാണിച്ച് ബിനോയി സംസ്ഥാന കോര്‍ കമ്മിറ്റിയംഗങ്ങളായ കെ. സുരേന്ദ്രന്, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ക്ക് പരാതി നല്കി.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സമവായ ചര്‍ച്ച ഇന്നലെ രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് നടന്നത്. നിരീക്ഷകരായി വി.ടി. രമ, കരമന ജയന്, ടി.പി. സിന്ധുമോള്‍ എന്നിവർ നിരീക്ഷകരായി എത്തിയിരുന്നു.