ലൈഫ് ലൈൻ ആശുപത്രിയിൽ അലർജി വിദഗ്ധ പരിശോധനാ സംവിധാനങ്ങൾ
1495228
Wednesday, January 15, 2025 3:54 AM IST
അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷാലിറ്റി ആശുപത്രി പൾമണോളജി ഡിപ്പാർട്ട്മെന്റിൽ അലർജി സ്കിൻ പ്രിക് ടെസ്റ്റിംഗും ഡ്രഗ് ടെസ്റ്റിംഗും ഇമ്യൂണോതെറാപ്പി സേവനങ്ങളും ആരംഭിച്ചു. രോഗികളെ ബാധിക്കുന്ന വിവിധ അലർജികളെ തിരിച്ചറിയാനും ഇമ്യൂണോതെറാപ്പിയിലൂടെ ദീർഘകാല ആശ്വാസം നൽകാനും ഡയഗ്നോസ്റ്റിക് ചികിത്സാരീതി ലക്ഷ്യമിടുന്നു. അലർജിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പരിഹാരമാണിത്.
വിവിധ ഭക്ഷണങ്ങൾ, മരുന്നുകൾ, മൃഗങ്ങളും പക്ഷികൾ എന്നിവയോടുള്ള അലർജി ഇവയെല്ലാം തിരിച്ചറിയുന്നതിനുള്ള ലളിതവും വേദനയില്ലാത്തതുമായ മാർഗമാണ് അലർജി സ്കിൻ പ്രിക് ടെസ്റ്റിംഗ്.
അലർജി ഷോട്ടുകൾ എന്നറിയപ്പെടുന്ന ഇമ്യൂണോതെറാപ്പി, ശരീരത്തിലെ നിർദിഷ്ട അലർജികൾ നിർവീര്യമാക്കുന്ന തെളിയിക്കപ്പെട്ട ചികിത്സാ രീതിയാണ്,
കൺസൾട്ടന്റ് പൾമോണോളോജിസ്റ്റ് ഡോ. അർജുൻ സുരേഷിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സ നടത്തിവരുന്നത്. ഡോ. അതുൽ കൃഷ്ണൻ, ഡോ. റോബിൻ വർഗീസ് ജോൺ എന്നിവരാണ് പൾമണോളജി വിഭാഗത്തിലെ മറ്റു ഡോക്ടർമാർ.