ഐഎൻടിയുസി കർമപദ്ധതി തയാറാക്കും: ചന്ദ്രശേഖരൻ
1495219
Wednesday, January 15, 2025 3:43 AM IST
പത്തനംതിട്ട: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ഐഎൻടിയുസി പ്രേത്യേക കർമപദ്ധതി തയാറാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഐഎൻടിയുസി ജില്ലാ സമ്പൂർണ നേതൃയോഗം മാരാമൺ റീട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു വാർഡിൽനിന്നും നിശ്ചിത എണ്ണം തൊഴിലാളികളെ ഇതിനായി പരിശീലനം നൽകി അവരുടെ കർമസേന രൂപീകരിക്കുമെന്നും ഒരു ലക്ഷം തൊഴിലാളികൾ സംസ്ഥാന തലത്തിൽ സേനയിൽ ഉണ്ടാകുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തോട്ടുവാ മുരളി, ഹരികുമാർ പൂതങ്കര, പി.കെ. ഗോപി, രമാ ദേവപാൽ, പി.കെ. ഇഖ്ബാൽ, ജെസി അലക്സ്, വി.എൻ. ജയകുമാർ, എ. ജി. ആനന്ദൻ പിള്ള, ജി. ശ്രീകുമാർ, സുരേഷ് കുഴുവേലി, അജിത് മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.