മുനമ്പം സമരം പത്താം ദിനത്തിൽ
Tuesday, October 22, 2024 2:13 AM IST
മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ മുനന്പത്തെ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം പത്താം ദിനത്തിലേക്ക്.
കടപ്പുറം വേളാങ്കണ്ണി മാതാ പാരിഷ് കൗൺസിൽ സെക്രട്ടറി ജോസഫ് ബെന്നി കുറുപ്പശേരിയും പാഷനിസ്റ്റ് അല്മായ കൂട്ടായ്മ അംഗമായ വർഗീസ് അംബ്രോസ് ഇത്തിത്തറയുമാണ് ഇന്നലെ നിരാഹാരമിരുന്നത്.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, ജില്ലാ സെക്രട്ടറി ജോജോ ജേക്കബ്, കാത്തലിക് നസ്രാണി അസോസിയേഷൻ ഭാരവാഹികൾ, ഭാരതീയ മത്സ്യപ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് മോപിൻ ദാസ്, എൽജെഡി ജില്ലാ ഭാരവാഹികൾ, ഷാജൻ സ്കറിയ തുടങ്ങിയവർ ഇന്നലെ ഐക്യദാർഢ്യമറിയിക്കാനെത്തി.