ഉരുൾപൊട്ടൽ ദുരിതാശ്വാസ പദ്ധതി: ലോഗോ പ്രകാശനം ചെയ്തു
Tuesday, October 22, 2024 2:13 AM IST
കോട്ടയം: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കേരള കത്തോലിക്ക മെത്രാന് സമിതിയും ദീപികയും ചേർന്ന് സര്‍ക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി വേവ്സിന്റെ (വയനാട് ആന്‍ഡ് വിലങ്ങാട് എസ്റ്റാബ്ലിഷ്മെന്റ്സ് ആന്‍ഡ് സപ്പോര്‍ട്ട്സ്) ലോഗോ മന്ത്രി കെ. രാജന് പ്രകാശനം ചെയ്തു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി, അഡ്വ. വി.ബി. ബിനു എന്നിവര്‍ സംബന്ധിച്ചു.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കല്പറ്റ ആസ്ഥാനമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വീസസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ശ്രേയസ്, ജീവന, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്മെന്റ് എന്നിവയിലൂടെ കേരള സോഷ്യല്‍ സര്‍വീസ് ഫോറം വേവ്സ് പദ്ധതി നടപ്പിലാക്കുന്നത്.
100 പുതിയ ഭവനങ്ങളുടെ നിര്‍മാണം, ഗൃഹോപകരണങ്ങള്‍ നല്കല്, ജീവനോപാധി പ്രദാനം ചെയ്യല്‍, ഇതര സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഭ നടപ്പിലാക്കുന്നത്.