കെഎൽഇഒ സംസ്ഥാന സമ്മേളനം സമാപിച്ചു
Tuesday, October 22, 2024 2:13 AM IST
കൊച്ചി: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെഎൽഇഒ) രണ്ടാമത് സംസ്ഥാന സമ്മേളനം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ട സാഹചര്യമാണു കേരളത്തിൽ നിലവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ പൊതു സർവീസ് രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാഗതസംഘം ചെയർമാൻ പാലോട് രവി അധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് നൈറ്റോ ബേബി അരീക്കൽ, ജനറൽ സെക്രട്ടറി ജോൺ കെ. സ്റ്റീഫൻ, നേതാക്കളായ ആനാട് ജയൻ, എൻ. രവികുമാർ, എസ്. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സുഹൃദ് സമ്മേളനം കെ. മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി. ശരത്ചന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.