കൊ​​​​ച്ചി: റ​​​​ഷ്യ​​​​ൻ അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി ക​​​​പ്പ​​​​ൽ ‘ഉ​​​​ഫ’ കൊ​​​​ച്ചി തീ​​​​ര​​​​ത്ത് ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടു. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള സ​​​​മു​​​​ദ്ര സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന അ​​​​ധി​​​​കൃ​​​​ത​​​​ർ ‘ഉ​​​​ഫ’​​​​യ്ക്കു സ്വീ​​​​ക​​​​ര​​​​ണ​​​​മൊ​​​​രു​​​​ക്കി. റ​​​​ഷ്യ​​​​ൻ‍ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ പ​​​​സ​​​​ഫി​​​​ക് ക​​​​പ്പ​​​​ൽ​​​​പ്പ​​​​ട​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് ‘ഉ​​​​ഫ’.


ഡീ​​​​സ​​​​ൽ-​​​​ഇ​​​​ല​​​​ക്ട്രി​​​​ക് അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​യാ​​​​യ ഉ​​​​ഫ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് നേരത്തേ റ​​​​ഷ്യ​​​​ൻ എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യും റ​​​​ഷ്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ഴ​​​​മാ​​​​യ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​ണ് അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി ക​​​​പ്പ​​​​ൽ ‘ഉ​​​​ഫ’ യു​​​​ടെ വ​​​​ര​​​​വെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ക്‌​​​​സി​​​​ൽ കു​​​​റി​​​​ച്ചു.