കെഎസ്സി ജന്മദിന സമാഗമം ചങ്ങനാശേരിയില്‍
Tuesday, October 22, 2024 2:13 AM IST
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗം രൂപീകരിച്ചിട്ട് 24ന് 60 വര്‍ഷം പൂര്‍ത്തിയാകും. കേരളത്തിലെ കലാലയങ്ങളില്‍നിന്ന് ഒരു പറ്റം വിദ്യാര്‍ഥികള്‍ ചങ്ങനാശേരിയില്‍ ഒത്തുചേര്‍ന്നാണ് കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസ് എന്ന കെഎസ്സിക്ക് രൂപം നല്‍കിയത്.
60 വര്‍ഷങ്ങള്‍ക്കുശേഷം അതേ സ്ഥലത്ത് ഒത്തുചേര്‍ന്ന് ഓര്‍മകള്‍ അയവിറക്കുന്നു. തുടങ്ങിയ നാള് മുതല്‍ കെഎസ്സിയെ നയിച്ച നേതാക്കന്മാരില് ഇന്ന് ജീവിച്ചിരിക്കുന്നവര്‍ എല്ലാവരും ഒത്തുചേരും. എസ്ബി കോളജിന് എതിര്‍വശത്തുള്ള മിനി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ 24നു രാവിലെ 10ന് പുനഃസമാഗമം ആരംഭിക്കും.
കെഎസ്സിയിലൂടെ കേരള രാഷ്ട്രീയത്തിലെ മന്ത്രിമാരും എംഎല്എമാരുമായവര് സംഗമത്തില്‍ സംബന്ധിക്കും.