പ​​ന​​ങ്ങാ​​ട്: ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ബൈ​​ക്ക് സ്കൂ​​ട്ട​​റി​​ലി​​ടി​​ച്ച് സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രി​​യാ​​യ യു​​വ​​തി മ​​രി​​ച്ചു. ര​​ണ്ടു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. പ​​ള്ളു​​രു​​ത്തി നെ​​ൽ​​സ​​ണ്‍ മ​​ണ്ടേ​​ല റോ​​ഡി​​ൽ നെ​​ടും​​പ​​റ​​ന്പ് വീ​​ട്ടി​​ൽ സ​​നി​​ല (37) യാ​​ണു മ​​രി​​ച്ച​​ത്.

സ്കൂ​​ട്ട​​റി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ജ സു​​ബീ​​ഷ് (40), ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ൻ ആ​​ർ. ഷി​​നോ​​ദ് (50) എ​​ന്നി​​വ​​രെ പ​​രി​​ക്കു​​ക​​ളോ​​ടെ നെ​​ട്ടൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മാ​​ട​​വ​​ന​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

അ​​രൂ​​ർ ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രി​​ക​​യാ​​യി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ മ​​റ്റൊ​​രു ബൈ​​ക്കി​​ന്‍റെ മി​​റ​​ർ ത​​ട്ടി. തു​​ട​​ർ​​ന്ന് നി​​യ​​ന്ത്ര​​ണം തെ​​റ്റി​​യ സ്കൂ​​ട്ട​​ർ മീ​​ഡി​​യ​​ൻ മ​​റി​​ക​​ട​​ന്ന് എ​​തി​​ർ​​ദി​​ശ​​യി​​ലെ ട്രാ​​ക്കി​​ലേ​​ക്ക് മ​​റി​​ഞ്ഞു. ഈ ​​സ​​മ​​യം ഇ​​തി​​ലൂ​​ടെ വ​​ന്ന ബൈ​​ക്ക് സ്കൂ​​ട്ട​​റി​​ലി​​ടി​​ച്ച് സ​​നി​​ല​​യു​​ടെ ശ​​രീ​​ര​​ത്തി​​ലൂ​​ടെ ക​​യ​​റി​​യി​​റ​​ങ്ങി.


മൂ​​ന്നു പേ​​രെ​​യും ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും സ​​നി​​ല​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സ​​നി​​ലയുടെ സം​​സ്കാ​​രം ഇ​​ന്നു 12ന് ​​പ​​ള്ളു​​രു​​ത്തി ശ്മ​​ശാ​​ന​​ത്തി​​ൽ. ഭ​​ർ​​ത്താ​​വ്: ക​​ല​​ജ​​ൻ. മ​​ക​​ൻ: ശ്രേ​​യ​​സ് കു​​മാ​​ർ.