നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽനി​​ന്നു​​ള്ള ര​​ണ്ടു വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന​​ലെ ബോം​​ബ് ഭീ​​ഷ​​ണി സ​​ന്ദേ​​ശം എ​​ത്തി. ല​​ണ്ട​​നി​​ലേ​​ക്കു പോ​​യ എ​​യ​​ർ ഇ​​ന്ത്യ, ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു പോ​​യ ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​ങ്ങ​​ൾ​​ക്കാ​​ണു ട്വി​​റ്റ​​റി​​ലൂ​​ടെ ഭീ​​ഷ​​ണി സ​​ന്ദേ​​ശം ല​​ഭി​​ച്ച​​ത്.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.04നാ​​ണ് എ​​ഐ 149 ന​​മ്പ​​ർ കൊ​​ച്ചി - ല​​ണ്ട​​ൻ വി​​മാ​​ന​​ത്തി​​ന് ഭീ​​ഷ​​ണി സ​​ന്ദേ​​ശം ല​​ഭി​​ച്ച​​ത്. ഈ ​​വി​​മാ​​നം 12.06 ന് ​​നെ​​ടു​​മ്പാ​​ശേ​​രി​​യി​​ൽ​​നി​​ന്നും യാ​​ത്ര​​യാ​​യി​​രു​​ന്നു. ഇ​​തി​​നു​​ശേ​​ഷം 4.04 ന് 6​​ഇ 196 ന​​മ്പ​​ർ കൊ​​ച്ചി - ബം​​ഗ​​ളൂ​​രു വി​​മാ​​ന​​ത്തി​​ന് അ​​ടു​​ത്ത സ​​ന്ദേ​​ശം എ​​ത്തു​​ക​​യാ​​യി​​രു​​ന്നു.


ഈ ​​വി​​മാ​​നം 12.13 ന് ​​പു​​റ​​പ്പെ​​ട്ടി​​രു​​ന്നു. വൈ​​കു​​ന്നേ​​രം 4.16 ന് ​​സു​​ര​​ക്ഷി​​ത​​മാ​​യി ബം​​ഗ​​ളൂ​​രു​​വി​​ൽ പ​​റ​​ന്നി​​റ​​ങ്ങു​​ക​​യും ചെ​​യ്തു. ഭീ​​ഷ​​ണി സ​​ന്ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബി​​ടി​​എ​​സി അ​​ടി​​യ​​ന്ത​​ര യോ​​ഗം ചേ​​ർ​​ന്നു സ​​ന്ദേ​​ശം വ്യാ​​ജ​​മാ​​ണെ​​ന്ന് വി​​ല​​യി​​രു​​ത്തി. കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.