കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ചി​​​ന്‍റെ (ഐ​​​സി​​​എം​​​ആ​​​ർ ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡെ​​​ങ്കി​​​പ്പ​​​നി​​​ക്കെ​​​തി​​​രേ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ‘ഡെ​​​ങ്കി ഓ​​​ൾ’ വാ​​​ക്സി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം കൊ​​​ച്ചി അ​​​മൃ​​​ത​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണു ഡെ​​​ങ്കി​​​പ്പ​​​നി​​​ക്കെ​​​തി​​​രാ​‌​​യ വാ​​​ക്‌​​​സി​​​ൻ മൂ​​​ന്നാ​​​മ​​​ത്തെ പ​​​രീ​​​ക്ഷ​​​ണ​​ഘ​​​ട്ട​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​ത്.

അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ൻ, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ലൂ​​​രി​​​ലു​​​ള്ള അ​​​മൃ​​​ത അ​​​ർ​​​ബ​​​ൻ ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​​റി​​​ലാ​​​ണു വാ​​​ക്സി​​​ന്‍റെ മൂ​​​ന്നാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

ഐ​​​സി​​​എം​​​ആ​​​ർ, വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ പാ​​​നേ​​​ഷ്യ ബ​​​യോ​​​ടെ​​​ക്കു​​​മാ​​​യി ചേ​​​ർ​​​ന്നു രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 19 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 10,335 വ്യ​​​ക്തി​​​ക​​​ളി​​​ലാ​​​ണു വാ​​​ക്സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത്.


ഡെ​​​ങ്കി​​​പ്പ​​​നി​​​യു​​​ടെ നാ​​​ല് വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ളെ​​​യും ചെ​​​റു​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള വാ​​​ക്‌​​​സി​​​ൻ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​യെ​​​ന്ന് ക​​​മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ടീ​​​ന മേ​​​രി ജോ​​​യ് പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ൽ രോ​​​ഗ​​​ത്തി​​​ന്‍റെ എ​​​ല്ലാ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ളും കാ​​​ണ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

ഒ​​​രി​​​ക്ക​​​ൽ ഡെ​​​ങ്കി​​​പ്പ​​​നി ഭേ​​​ദ​​​മാ​​​യ​​​വ​​​ർ​​​ക്ക് പി​​​ന്നീ​​​ടും രോ​​​ഗ​​​ബാ​​​ധ ഉ​​​ണ്ടാ​​​കാ​​​ൻ ഇ​​​തി​​​ട​​​യാ​​​ക്കു​​​ന്നു.നി​​​ല​​​വി​​​ൽ പ​​​രീ​​​ക്ഷ​​​ണ​​ഘ​​​ട്ട​​​ത്തി​​​ലു​​​ള്ള ‘ഡെ​​​ങ്കി ഓ​​​ൾ’ വാ​​​ക്‌​​​സി​​​ൻ എ​​​ല്ലാ ഡെ​​​ങ്കി വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്ന് ആ​​​ദ്യ ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ണ​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.