അങ്കമാലി അര്‍ബന്‍ ബാങ്ക് വായ്പാ തട്ടിപ്പ്: മുൻ സെക്രട്ടറി അറസ്റ്റില്‍
Tuesday, October 22, 2024 2:46 AM IST
അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടു സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മൂന്നു ബോര്‍ഡ് മെംബര്‍മാരെ സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ അയോഗ്യരാക്കി ഉത്തരവിറക്കി. സംഘത്തിലെ സെക്രട്ടറിയായിരുന്ന ബിജു നിലവില്‍ സസ്പെന്‍ഷനിലാണ്.
96 കോടിയോളം രൂപയുടെ വ്യാജ വായ്പ നല്‍കുന്നതിന് കൂട്ടുനില്‍ക്കുകയും വ്യാജരേഖ നിര്‍മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്തിരിക്കുന്നത് ബിജു ജോസാണെന്നാണ് ആരോപണം. സംഘത്തിലെ ലോണ്‍ ഓഫീസറായിരുന്ന കെ.എ. ഷിജു നിലവില്‍ റിമാന്‍ഡിലാണ്.