നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാടിന് 24ന് സ്വീകരണം
Tuesday, October 22, 2024 2:13 AM IST
ചങ്ങനാശേരി: കര്‍ദിനാളായി നിയുക്തനായശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിന് വിശ്വാസി സമൂഹം ഹൃദ്യമായ വരവേല്‍പ്പ് നല്‍കും.
24ന് രാവിലെ ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിനെ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിക്കും.
വൈകുന്നേരം നാലിന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിയുക്ത കര്‍ദിനാളിന് സ്വീകരണം നല്‍കും. വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍ ഹാരാര്‍പ്പണം നടത്തും.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്എന്നിവര് ആശംസകള്‍ അര്‍പ്പിക്കും. മര്‍ത്ത്മറിയം കബറിടപള്ളിയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ നിയുക്ത കര്‍ദിനാള്‍ മോണ്‍.ജോര്‍ജ് കൂവക്കാട്ട് പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കും.