കോ​​​ട്ട​​​യം: കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പു​​റ​​ത്തി​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് പാ​​ലി​​ച്ചാ​​ൽ ഒ​​രു ആ​​രാ​​ധ​​നാ​​ല​​യ​​ത്തി​​ലും വെ​​ടി​​ക്കെ​​ട്ട് ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ചാ​​​ര​​​ത്തി​​​ന്‍റെ​​യും ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​ണ് വെ​​​ടി​​​ക്കെ​​​ട്ട്. ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​​നു​​പോ​​​ലും വെ​​​ടി​​​ക്കെ​​​ട്ട് ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​രും.


കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഈ ​​​തീ​​​രു​​​മാ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ര്‍ഹ​​​മാ​​​ണ​​​ന്നും ഇ​​​ത് പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​നം ക​​​ത്തു ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ഉ​​​ത്ത​​​ര​​​വ് പി​​​ന്‍വ​​​ലി​​​പ്പി​​​ക്കാ​​​ന്‍ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.