അൻവറിന്റെ ഡീൽ : ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്
Tuesday, October 22, 2024 2:46 AM IST
തൃശൂർ: ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് പി.വി. അൻവർ യുഡിഎഫിനു മുന്നിൽവച്ച ഡീലിൽ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്.
“പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണു ഞാൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണു കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അൻവർ കോണ്‍ഗ്രസിനു മുന്നിൽവച്ച ആവശ്യം അറിഞ്ഞതു മാധ്യമങ്ങളിലൂടെയാണ്. ഇക്കാര്യത്തിൽ ആശങ്കയില്ല’’- രമ്യ വിശദീകരിച്ചു.
ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് കോണ്‍ഗ്രസ് എൻ.കെ. സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിനു മുന്നിൽ പി.വി. അൻവർ വച്ച ഡീൽ. വാർത്താസമ്മേളനത്തിലും അൻവർ ഇതേ ആവശ്യം ആവർത്തിച്ചു.