മ​​ല​​പ്പു​​റം: എ​​​ട​​​പ്പാ​​​ളി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ്സി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ സ്വ​​​ര്‍​ണം ക​​​വ​​​ര്‍​ന്ന മൂന്നു പേ​​​രെ ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.​

എ​​​റ​​​ണാം​​​കു​​​ളം പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി​ നെ​​​ല്ലി​​​ക്ക​​​ല്‍ നൗ​​​ഫ​​​ല്‍ ( 34), പാ​​​റ​​​പ്പു​​​റ​​​ത്ത് ജോ​​​യ് (50) എ​​​ന്ന നി​​​സാ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി നാ​​​ലേ​​​രി​​​വീ​​​ട് ബാ​​​ബു (61) എ​​​ന്ന ജ​​​യാ​​​ന​​​ന്ദ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് തി​​​രൂ​​​ര്‍ ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​വും ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സും ചേ​​​ര്‍​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​

കോ​​​ഴി​​​ക്കോ​​​ട് കോ​​​ട്ട​​​ക്ക​​​ല്‍ പ​​​ള്ളു​​​രു​​​ത്തി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​ ക​​​വ​​​ര്‍​ച്ച ചെ​​​യ്ത സ്വ​​​ര്‍​ണ​​​വും വി​​ല്​​​പ​​​ന ന​​​ട​​​ത്തി ല​​​ഭി​​​ച്ച പ​​​ണ​​​വും വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ടു​​​ത്തു.​


പോ​​​ക്ക​​​റ്റ​​​ടി സം​​​ഘ​​​ത്തി​​​ല്‍ പെ​​​ട്ട മൂ​​​ന്നു പേ​​​രും വ​​​ളാ​​​ഞ്ചേ​​​രി​​​യി​​​ല്‍നി​​​ന്നാ​​​ണു തി​​​ര​​​ക്കു​​​ള്ള കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ്സി​​​ല്‍ ക​​​യ​​​റി​​​യ​​​ത്.​

ജ്വ​​​ല്ല​​​റി​​​ക​​​ളി​​​ല്‍ സാ​​​മ്പി​​​ള്‍ കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൊ​​​ണ്ടു​​വ​​​ന്ന ഒ​​​രു കോ​​​ടി രൂ​​​പ​​​യി​​​ല​​​തി​​​കം വ​​​രു​​​ന്ന സ്വ​​​ര്‍​ണ​​​വു​​​മാ​​​യി കു​​​റ്റി​​​പ്പു​​​റ​​​ത്തു​​നി​​​ന്നു ബ​​​സി​​​ല്‍ ക​​​യ​​​റി​​​യ തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി ജി​​​ബി​​​യു​​​ടെ ബാ​​​ഗ് തു​​​റ​​​ന്ന് ആ​​​ഭ​​​ര​​​ണം അ​​​ട​​​ങ്ങി​​​യ ബോ​​​ക്സ് കൈ​​​ക്ക​​​ലാ​​​ക്കി​​​യ സം​​​ഘം എ​​​ട​​​പ്പാ​​​ളി​​​ല്‍ ഇ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.