തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ അ​​​ളി​​​യ​​​ൻ റോ​​​ബ​​​ർ​​​ട്ട് വ​​​ദ്ര​​​യ്ക്കു പാ​​​ല​​​ക്കാ​​​ട് സീ​​​റ്റു​​കൂ​​​ടി ന​​​ൽ​​​കി​​​യാ​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ കു​​​ടും​​​ബാ​​​ധി​​​പ​​​ത്യം പൂ​​​ർ​​​ണ​​​മാ​​​വു​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ.

വ​​​യ​​​നാ​​​ട്ടി​​​ലു​​​ള്ള​​​വ​​​ർ ത​​​ന്‍റെ കു​​​ടും​​​ബ​​​മാ​​​ണെ​​​ന്നു രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പൊ​​​രു​​​ൾ ഇ​​​പ്പോ​​​ഴാ​​​ണ് മ​​​ന​​​സി​​​ലാ​​​യ​​​ത്. വ​​​യ​​​നാ​​​ട് ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള​​​താ​​​ണെ​​​ന്നാ​​​ണു രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത്. ഇ​​​ത്ര​​​യും കു​​​ടും​​​ബാ​​​ധി​​​പ​​​ത്യ​​​മു​​​ള്ള​​​തും ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​നു​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പാ​​​ർ​​​ട്ടി ഭൂ​​​ലോ​​​ക​​​ത്തു വേ​​​റെ​​​യി​​​ല്ല.


മു​​​സ്‌​​​ലിം സം​​​ഘ​​​ട​​​ന​​​ക​​​ൾ വ​​​യ​​​നാ​​​ട്ടി​​​ൽ മു​​​സ്‌​​​ലിം സ്ഥാ​​​നാ​​​ർ​​​ഥി വേ​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കാ​​​ര്യം വ​​​ന്ന​​​പ്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​നു മ​​​റ്റെ​​​ല്ലാ പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ടി വ​​​ന്നു​​​വെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.