കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു
Monday, June 17, 2024 1:49 AM IST
പാ​ലാ: പാ​ലാ ഡി​പ്പോ​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ കെ​എ​സ്ആ​ര്‍ടി​സി ഡ്രൈ​വ​ര്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ര​ട്ടി അ​മ്പ​ല​വ​ള​വ് ക​രോ​ട്ട് ത​ടി​യി​ല്‍ പി.​കെ. ബി​ജു (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​യി​രു​ന്നു സം​ഭ​വം.

കെ​എ​സ്ആ​ര്‍ടി​സി പാ​ലാ ഡി​പ്പോ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പാ​ലാ​യി​ല്‍ നി​ന്നും സു​ല്‍ത്താ​ന്‍ ബ​ത്തേ​രി​ക്കു​ള്ള ബ​സി​ന്‍റെ ഡ്രൈ​വ​റാ​യ ബി​ജു സ​ര്‍വീ​സ് തു​ട​ങ്ങു​വാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡ്യൂ​ട്ടി കാ​ര്‍ഡ് കൈ​പ്പ​റ്റി​യ ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ര്‍ന്നു കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു.


ഉ​ട​ന​ടി പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ :സ​ന്ധ്യ മു​ട്ട​പ്പ​ള്ളി കി​ണ​റ്റു​ക​ര​യി​ല്‍ കു​ടും​ബാ​ംഗം. മ​ക്ക​ള്‍: കാ​വ്യ, ഹ​ണി. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.