ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​പേ​ക്ഷി​ക്ക​ണം: കെഎൽസിഎ
ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി  ഉ​പേ​ക്ഷി​ക്ക​ണം: കെഎൽസിഎ
Monday, June 17, 2024 1:49 AM IST
കൊ​​​ച്ചി: പ​​​ള്ളി​​​പ്പു​​​റം, കു​​​ഴു​​​പ്പി​​​ള്ളി വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി തീ​​​റാ​​​ധാ​​​രം ല​​​ഭി​​​ച്ച് കൈ​​​വ​​​ശാ​​​വ​​​കാ​​​ശ​​​ത്തോ​​​ടു​​​കൂ​​​ടി വീ​​​ട് വ​​​ച്ചു താ​​​മ​​​സി​​​ക്കു​​​ന്ന നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് വാ​​​യ്പ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും ഭൂ​​​മി ക്ര​​​യ​​​വി​​​ക്ര​​​യം ചെ​​​യ്യു​​​ന്ന​​​തിനും ഉ​​​ള്‍​പ്പെ​​​ടെ സാ​​​ധാ​​​ര​​​ണ ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍​ക്കു​​​ള്ള എ​​​ല്ലാ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പു​​​ര​​​യി​​​ടം ന​​​ഷ്‌​​ട​​​മാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍​ക്ക് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന​​​സ​​​മി​​​തി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സ്ഥ​​​ലം സ​​​ന്ദ​​​ര്‍​ശി​​​ച്ചു.


പ​​​ള്ളി​​​പ്പു​​​റ​​​ത്തെ 650 ഓ​​​ളം കു​​​ടും​​ബ​​​ങ്ങ​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ത​​​ര്‍​ക്ക​​​ത്തി​​​ല്‍​നി​​​ന്ന് വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് പി​​​ന്തി​​​രി​​​യ​​​ണം. അ​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​കൂ​​​ടം മു​​​ന്‍​കൈ​​​യെ​​​ടു​​​ക്ക​​​ണം. ആ​​​ശ​​​ങ്ക​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ വി​​​ഷ​​​യ​​​മാ​​​യി ക​​​ണ്ട് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ള്ളാ​​​ന്‍ വ​​​ഖ​​​ഫ് അ​​​ധി​​​കാ​​​രി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും കെ​​​എ​​​ല്‍​സി​​​എ അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.