മലക്കപ്പാറയിൽ പുഴുവരിച്ചുകിടന്ന ആദിവാസിവൃദ്ധ മരിച്ചു
Wednesday, November 29, 2023 12:56 AM IST
മലക്കപ്പാറ: വീരാൻകുടി ആദിവാസി കോളനിയിൽ പുഴുവരിച്ചുകിടന്ന വൃദ്ധ കമലമ്മ പാട്ടി(90) മരിച്ചു. വൃദ്ധയുടെ അവസ്ഥ സംബന്ധിച്ച് ദീപിക ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സംഭവമറിഞ്ഞു വെറ്റിലപ്പാറ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറും ആരോഗ്യപ്രവർത്തകരും വീരാൻകുടിയിലെത്തി ഇവരെ ചികിത്സിച്ചിരുന്നു.
കമലമ്മയ്ക്കു പക്ഷാഘാതം സംഭവിച്ചതിനാൽ മാസങ്ങളായി കിടപ്പിലായിരുന്നു. റോഡില്ലാത്തതിനാൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാൽ ബന്ധുക്കൾ ശ്രമിച്ചില്ല. ഉൾവനത്തിലേക്ക് ആരോഗ്യപ്രവർത്തകരും എത്തിയിരുന്നില്ല. കമലമ്മ പാട്ടിക്കു സാമൂഹ്യക്ഷേമ പെൻഷൻപോലും ലഭിച്ചിരുന്നില്ല. മൃതദേഹം ഇന്നു സംസ്കരിക്കും.