ലൈംഗികാതിക്രമം: മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചു
Wednesday, December 25, 2024 4:56 AM IST
വടക്കാഞ്ചേരി: ആലുവ സ്വദേശിനിയായ നടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്ന പരാതിയിൽ നടനും എംഎൽഎംയുമായ മുകേഷിനെതിരേ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2011ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ താമസിക്കുമ്പോൾ മുകേഷ് തന്നെ ലൈംഗികമായി ആക്രമിച്ചെന്നു നടി പ്രത്യേക അന്വേഷണത്തിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.