സെന്റ് ഫ്രാന്‍സിസ് അസീസി അവാര്‍ഡ് സാബു ജോസിന്
Tuesday, December 24, 2024 2:39 AM IST
കൊച്ചി: കൊല്ലം പ്രോ ലൈഫ് സമിതിയുടെ ജേക്കബ് മാത്യു മെമ്മോറിയാല്‍ സെന്റ് ഫ്രാന്‍സിസ് അസീസി അവാര്‍ഡ് സാബു ജോസിന്.
സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും കെസിബിസി പ്രോ ലൈഫ് സമിതിയുടെ ആനിമേറ്ററുമാണ്.
ഈ മാസം 30ന് കൊല്ലത്തു നടക്കുന്ന സമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അവാര്‍ഡ് സമ്മാനിക്കും.