അഖില മലങ്കര സുവിശേഷ മഹായോഗം 26 മുതൽ
Tuesday, December 24, 2024 2:39 AM IST
പുത്തൻകുരിശ് : യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ നടക്കും.
ദിവസവും വൈകുന്നേരം 5.30 ന് സന്ധ്യാപ്രാർഥനയോടെ സുവിശേഷ മഹായോഗം ആരംഭിക്കും. ഗാനശുശ്രൂഷ, ആമുഖ സന്ദേശം, മുഖ്യ സന്ദേശം, രോഗികൾക്കായി സമർപ്പണ പ്രാർഥന എന്നിവയോടെ യോഗം അവസാനിക്കും.
സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 26ന് വൈകുന്നേരം 6.30 ന് സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. നിയുക്ത ശ്രേഷ്ഠ കാതോലിക്ക ജോസഫ് മാര് ഗ്രിഗോറിയോസ് അധ്യക്ഷത വഹിക്കും.