ക​​​ണ്ണൂ​​​ർ: പ്രി​​​യ വ​​​ർ​​​ഗീ​​​സി​​​നു ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​സോ. പ്ര​​​ഫ​​​സ​​​ർ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ന​​​ട​​​പ​​​ടി​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​തി​​​രു​​​ന്ന മൂ​​​ന്നാം​​​ റാ​​​ങ്കു​​​കാ​​​ര​​​ന്‍റെ ഭാ​​​ര്യ​​​ക്ക് ശ്രീ​​​നാ​​​രാ​​​യ​​​ണ ഓ​​​പ്പ​​​ൺ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ര​​​ജി​​​സ്ട്രാ​​​ർ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​ടി​​​എ ക​​​ണ്ണൂ​​​ർ മേ​​​ഖ​​​ലാ ക​​​മ്മി​​​റ്റി.

മൂ​​​ന്നാം റാ​​​ങ്കു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന സി. ​​​ഗ​​​ണേ​​​ഷി​​​നു സീ​​​നി​​​യോ​​​റി​​​റ്റി​​​യും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും നോ​​​ക്കാ​​​തെ മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​റാ​​​യി നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യ നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​ക്ക് ര​​​ജി​​​സ്ട്രാ​​​ർ നി​​​യ​​​മ​​​ന​​​വും ന​​​ൽ​​​കി​​​യ​​​ത്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളു​​​ടെ ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണി​​​തെ​​ന്ന് കെ​​​പി​​​സി​​​ടി​​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.

ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നെ​​​തി​​​രേ സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ജോ​​​സ​​​ഫ് സ്ക​​​റി​​​യാ​​​യോ​​​ടു​​കൂ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക സ​​​മൂ​​​ഹം. 651 റി​​​സ​​​ർ​​​ച്ച് സ്കോ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ജോ​​​സ​​​ഫ് സ്ക​​​റി​​​യാ​​​യെ 156 എ​​​ന്ന വ​​​ള​​​രെ കു​​​റ​​​ഞ്ഞ റി​​​സ​​​ർ​​​ച്ച് സ്കോ​​​ർ കൊ​​​ണ്ടാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി അ​​​യോ​​​ഗ്യ​​​നാ​​​ക്കി മാ​​​റ്റി​​​യ ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ആ​​​യി​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ മ​​​ല​​​യാ​​​ളം ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റാ​​​യി പ്രി​​​യ വ​​​ർ​​​ഗീ​​​സി​​​നെ നി​​​യ​​​മി​​​ച്ച​​​ത്.

നി​​​യ​​​മ​​​ന​​​ത്തി​​​നെ​​​തി​​​രേ യു​​​ജി​​​സി​​​യും ജോ​​​സ​​​ഫ് സ്ക​​​റി​​​യ​​​യും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യും ഇ​​​പ്പോ​​​ൾ കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി​​യാ​​​യി​​​രു​​​ന്ന മു​​​ൻ എം​​​പി​​​യു​​​ടെ ഭാ​​​ര്യ​​​യു​​​ടെ നി​​​യ​​​മ​​​നം എ​​​ന്ന രീ​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റെ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ന​​​മാ​​​ണി​​​ത്. ഏ​​​ത് അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​വും സം​​​യ​​​മ​​​ന​​​ത്തോ​​​ടെ കാ​​​ണു​​​ന്ന ഇ​​​ട​​​തു​​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക നേ​​​താ​​​ക്ക​​​ൾ​​​ക്ക് വേ​​​ണ്ടി ഏ​​​തു പ​​​ദ​​​വി​​​യും ന​​​ൽ​​​കാ​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്പോ​​​ൺ​​​സേ​​​ർ​​​ഡ് നി​​​ല​​​പാ​​​ട് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. നാ​​​ലാം റാ​​​ങ്കു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന പി.​​​പി. പ്ര​​​കാ​​​ശി​​​നു പി​​​എ​​​സ്‌​​​സി അം​​​ഗ​​​മാ​​​യി നേ​​​ര​​​ത്തെ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

മൂ​​​ന്നാം റാ​​​ങ്കു​​​കാ​​​ര​​​ന് പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ നി​​​യ​​​മ​​​ന​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​ക്ക് ര​​​ജി​​​സ്ട്രാ​​​ർ നി​​​യ​​​മ​​​ന​​​വും ല​​​ഭി​​​ച്ച​​​പ്പോ​​​ൾ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള കേ​​​സ് കൊ​​​ടു​​​ത്ത ജോ​​​സ​​​ഫ് സ്ക​​​റി​​​യ ഒ​​​ഴി​​​കെ​​​യു​​​ള്ള ഏ​​​വ​​​രെ​​​യും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളെ​​​യും വ​​​രെ നി​​​ർ​​​ണാ​​​യ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി സ​​​ന്തോ​​​ഷി​​​പ്പി​​​ച്ചു എ​​​ന്ന​​​ത് വ്യ​​​ക്ത​​​മാ​​​ണ്.

മൂ​​​ന്നാം റാ​​​ങ്കു​​​കാ​​​ര​​​ൻ സി. ​​​ഗ​​​ണേ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ ര​​​ജി​​​സ്ട്രാ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ലെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​മെ​​​ന്നും അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​ത്തെ വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നും കെ​​​പി​​​സി​​​ടി​​​എ അ​​​റി​​​യി​​​ച്ചു. ഡോ.​​​ഷി​​​നോ പി. ​​​ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ കീ​​​ഴോ​​​ത്ത്, ഡോ. ​​​പി. പ്ര​​​ജി​​​ത, ഡോ.​​​വി. പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.